ബെംഗളൂരു: കല ബെംഗളൂരു യൂത്ത് വിങിന്റെ വാർഷിക സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും ജൂൺ 7 ഞായറാഴ്ച ഉച്ചക്ക് 3 മുതൽ ദസറഹള്ളിയിലെ കല ഓഫിസിൽ നടക്കും.
കലയുടെ ജനറൽ സെക്രട്ടറിയും, ലോക കേരളസഭാംഗവുമായ ഫിലിപ്പ് കെ. ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
യുവജന സമ്മേളനത്തിൽ കലയുടെയും വനിതാ വേദിയുടെയും നേതാക്കൾ ആശംസകൾ അർപ്പിക്കും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, യുവജനങ്ങളുടെ പങ്കാളിത്തം, പുതിയ പ്രവർത്തന പദ്ധതികൾ എന്നിവയും സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.

