‘ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും’; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി

ഇടുക്കി: കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ് എം.എം മണി എം.എൽ.എ. എക്സിറ്റ് പോൾ ഫലങ്ങൾ അപ്പാടെ തള്ളിക്കളഞ്ഞ അദ്ദേഹം, ഭരണമില്ലാത്ത അവസ്ഥ വന്നാലും പോ പുല്ലെന്ന് പറഞ്ഞ് മടക്കിക്കുത്തി നിൽക്കാൻ തങ്ങൾക്കറിയാമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലിലും എൽ.ഡി.എഫ് വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തൊടുപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇടത് മുന്നണിക്ക് വെല്ലുവിളികളില്ല. ഉടുമ്പൻചോലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രൻ സുപരിചിതനാണ്. അദ്ദേഹം എം.എൽ.എ ആയിരുന്ന കാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങളും കഴിഞ്ഞ പത്ത് വർഷത്തിനിടെ താൻ നടപ്പിലാക്കിയ വികസന കുതിപ്പും മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ടെന്നും മണി ചൂണ്ടിക്കാട്ടി.

  ബെംഗളൂരുവിൽ വില്ലനായി അപ്രതീക്ഷിത മഴ: ഇന്നും തുടരാൻ സാധ്യത

എക്സിറ്റ് പോൾ ഫലങ്ങളെ രൂക്ഷമായി വിമർശിച്ച എം.എം മണി, ഇത്തരം സർവേകൾ പലപ്പോഴും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ഓർമ്മിപ്പിച്ചു. കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് പകരമായി മറ്റൊരു ബദൽ ഉയർത്തിക്കൊണ്ടുവരാൻ ആർക്കും സാധിക്കില്ല. ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും നേരിടാൻ സി.പി.ഐ.എമ്മിന് മാത്രമാണ് കരുത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നതാണ് തങ്ങളുടെ ശൈലിയെന്നും അദ്ദേഹം വ്യക്തമാക്കി.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts