ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം കടവന്തറ റോഡ് കലൂർ സ്വദേശിയായ തോട്ടുങ്ങൽ വീട്ടിൽ ഫിബിൻ (45) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷത്തോളമായി ബെംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിലുള്ള സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

വെള്ളിയാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. ‌‌

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. അബ്ദുൽ ലത്തീഫ് ആണ് പിതാവ്, മാതാവ് ഫൗസിയ. ഫഹ്‌മിദ സഹോദരിയാണ്. സംസ്കാര ചടങ്ങുകൾ കൊടുങ്ങല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts