ഹൈന്ദവ ഭക്ഷണം ഒഴിവാക്കി എമിരേറ്റ്സ്

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിരേറ്റ്സില്‍ ഇനി മുതല്‍ ഹൈന്ദവ ഭക്ഷണം ലഭിക്കില്ല.

എമിരേറ്റ്സ് നല്‍കുന്ന ഭക്ഷണ സേവനങ്ങളുടെ പ്രത്യേക അവലോകനത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് കമ്പനി അറിയിച്ചു.

ഹൈന്ദവ ഭക്ഷണം ഒഴിവാക്കിയെങ്കിലും വെജിറ്റേറിയന്‍ ജെയ്ന്‍ മീല്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ മീല്‍, നോണ്‍-ബീഫ് നോണ്‍-വെജിറ്റേറിയന്‍ എന്നിവ ഹിന്ദു യാത്രക്കാര്‍ക്ക് ലഭ്യമാകും.

യാത്രക്കാരുടെ ആഹാരക്രമവും, ആരോഗ്യവും കൂടി കണക്കിലെടുത്താണ് എമിരേറ്റ്സ് പുതിയ ഭക്ഷണ ക്രമം തയാറാക്കിയിരിക്കുന്നത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

പഴങ്ങള്‍, പച്ചക്കറികള്‍, ഡ്രൈ ഫ്രൂട്സ്, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉള്‍പെട്ട ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭക്ഷണങ്ങളാണ് ഇന്ത്യന്‍ വെജിറ്റേറിയന്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. സസ്യാഹാരികളായ ജെയ്ന്‍ സമുദായത്തില്‍പ്പെട്ടവരുടെ ഭക്ഷണ വിഭവങ്ങളാണ് വെജിറ്റേറിയന്‍ ജെയ്ന്‍ മീലില്‍ ലഭ്യമാകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts