വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട് മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷ മന്ത്രിസഭ തള്ളി.

ശ്രുതിയുടെ അപേക്ഷ പരിഗണിച്ച് അവര്‍ക്ക് വീടു നല്‍കാമെന്നു ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടും നല്‍കേണ്ടെന്നാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം 10നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

കോണ്‍ഗ്രസ് ശ്രുതിക്കു വീടു നല്‍കാതെ കബളിപ്പിച്ചെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖും ശ്രുതിക്ക് ആദ്യം വീടുവച്ചു കൊടുത്ത ശേഷം കോണ്‍ഗ്രസ് അഞ്ചിന ഗാരന്റിയെക്കുറിച്ചു സംസാരിക്കട്ടെയെന്നു മുഖ്യമന്ത്രിയും കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts