ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശം. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ സന്ദേശത്തെത്തുടർന്ന് അധികൃതർ അതീവ ജാഗ്രത പുറപ്പെടുവിച്ചു.

എന്നാൽ, സുരക്ഷാ ഏജൻസികൾ നടത്തിയ വിശദമായ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് (Hoax) കണ്ടെത്തി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമാനത്താവള അധികൃതർ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. ഏപ്രിൽ 5-ന് രാവിലെ 11:14-നാണ് വിമാനത്താവളത്തിലെ കസ്റ്റമർ എൻഗേജ്‌മെന്റ് സെന്ററിലേക്ക് ഭീഷണി സന്ദേശം എത്തിയത്. seema_kunjan@outlook.com എന്ന ഐഡിയിൽ നിന്നാണ് ഇമെയിൽ അയച്ചിരിക്കുന്നത്.

  ഉടൻ വീട് നോക്കരുത്, യാത്രയിൽ ശ്രദ്ധിക്കൂ! ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർക്ക് ഈ യുവതി നൽകുന്ന മുന്നറിയിപ്പ് എന്ത്?

വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും, വിഐപി യാത്രക്കാരെയും ജീവനക്കാരെയും ഉടനടി ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്.

സന്ദേശം ലഭിച്ചയുടൻ തന്നെ വിമാനത്താവള സുരക്ഷാ വിഭാഗവും പോലീസും ചേർന്ന് കർശനമായ പരിശോധനകൾ നടത്തി. ടെർമിനലുകളിലും പരിസരങ്ങളിലും നടത്തിയ തെരച്ചിലിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചത്.

നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണ്. ഭീഷണി സന്ദേശം അയച്ച ഐഡി കേന്ദ്രീകരിച്ച് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ അയച്ച് പരിഭ്രാന്തി പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us