കോടികളുടെ കാറിൽ, റോഡിൽ മരണക്കളി! അർദ്ധരാത്രിയിൽ അനിൽ കുംബ്ലെ സർക്കിളിൽ സംഭവിച്ചത്? ലംബോർഗിനിയുടെ ഉടമ കുടുങ്ങും വൈറൽ

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ അനിൽ കുംബ്ലെ സർക്കിളിൽ വെളുപ്പിനെ ആഡംബര കാറായ ലംബോർഗിനി ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം (Drifting) നടത്തിയ ഉടമയ്ക്കെതിരെ കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് സ്വമേധയാ കേസെടുത്തു. ശനിയാഴ്ച പുലർച്ചെ 2-നും 3-നും ഇടയിലായിരുന്നു സംഭവം.

വെള്ള നിറത്തിലുള്ള ലംബോർഗിനി (KA 05 NR 0009) ജംഗ്ഷനിൽ അതിവേഗത്തിൽ വട്ടം കറങ്ങുന്നതിന്റെയും ടയറുകൾ ഉരസുന്ന ശബ്ദത്തോടെ പാഞ്ഞുപോകുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാറിലുണ്ടായിരുന്നവർ സൺറൂഫിലൂടെ പുറത്തേക്ക് എഴുന്നേറ്റുനിന്ന് ബഹളം വെച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിച്ചതിനും അശ്രദ്ധമായി ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന്റെ ഉടമയെ കണ്ടെത്താൻ ആർ.ടി.ഒയുടെ (RTO) സഹായം തേടിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts