ഒന്നല്ല രണ്ടല്ല, 812 കിലോമീറ്റർ! ഒപ്പം ഒരു ജീവൻ രക്ഷിച്ച കരുത്തും; വിധാൻ സൗധയിലെ അതിഥിയായി ബോബി ചെമ്മണ്ണൂർ

ബെംഗളൂരു: ലോകസമാധാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ബോബി ചെമ്മണ്ണൂർ നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ കർണാടക സർക്കാർ ആദരിച്ചു. ബെംഗളൂരുവിലെ വിഖ്യാതമായ വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ സ്പീക്കർ യു.ടി. ഖാദറാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്.

ലോകസമാധാന സന്ദേശവുമായി 812 കിലോമീറ്റർ ദൂരം മാരത്തൺ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം നടത്തിയ നിരന്തരമായ ഇടപെടലുകളെയും സ്പീക്കർ പ്രത്യേകം അഭിനന്ദിച്ചു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

നിയമസഭാ പ്രതിപക്ഷ നേതാവ് ആർ. അശോക്, കൃഷിമന്ത്രി എൻ. ചലുവരായസ്വാമി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. പൊന്നണ്ണ എം.എൽ.എ., കെ.പി.സി.സി. മൈനോറിറ്റി ജനറൽ സെക്രട്ടറി മുനീർ പറമ്പത്ത്, അഡ്വ. ഇല്യാസ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. അതിർത്തികൾക്കപ്പുറമുള്ള ബോബിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts