ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കും; വില വർദ്ധിപ്പിക്കില്ല: ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ

ബെംഗളൂരു: ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ ഓണററി പ്രസിഡന്റ് പി.സി. റാവു വാർത്താസമ്മേളനത്തിൽ ഹോട്ടലുടമകളുടെയും തൊഴിലാളികളുടെയും ആശങ്കകൾ അകറ്റി.

“നമ്മുടെ വ്യവസായം നിലനിൽക്കണം. ബെംഗളൂരുവിലെ ഒരു ഹോട്ടലും അടച്ചുപൂട്ടില്ല. അടച്ചിട്ട ഹോട്ടലുകൾ വീണ്ടും തുറക്കാൻ നടപടി സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു. ഐടി കമ്പനികൾ, ആശുപത്രികൾ, പിജികൾ എന്നിവിടങ്ങളിലെ താമസക്കാർ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ഹോട്ടലുകൾ അടച്ചാൽ എല്ലാവരും കഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

ഗ്യാസ് വിതരണത്തിലെ തടസ്സം താൽക്കാലികമാണ്. രണ്ട് കപ്പലുകൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ആവശ്യമായ വാതകത്തിന്റെ 50 ശതമാനമെങ്കിലും ലഭ്യമാകുമെന്ന് ഉറപ്പുണ്ട്. ഉഗാദി, റംസാൻ ആഘോഷ സമയങ്ങളിൽ തടസ്സമില്ലാതെ വിതരണം ഉറപ്പാക്കും. പെട്രോളിയം കമ്പനികളുമായും സർക്കാർ സെക്രട്ടറിമാരുമായും ബദൽ മാർഗങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും പി.സി. റാവു അറിയിച്ചു.

ഗ്യാസ് ക്ഷാമത്തിന്റെ പേരിൽ ഹോട്ടലുകൾ വില വർദ്ധിപ്പിക്കില്ല. 98 ശതമാനം ഹോട്ടലുകളും വില വർദ്ധിപ്പിക്കില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ആരെങ്കിലും വ്യക്തിപരമായി വില വർദ്ധിപ്പിച്ചാൽ അസോസിയേഷന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
[masterslider id="10"]

Related posts