ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ബെംഗളൂരുവിൽ നാളെ മുതൽ ഹോട്ടലുകൾ അടച്ചിടും

hotel

ബെംഗളൂരു: ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക. നാളെ മുതൽ നിങ്ങൾക്ക് ഹോട്ടൽ ഭക്ഷണം ലഭിക്കില്ല. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിർത്തിവച്ചതിനാൽ മാർച്ച് 10 മുതൽ ബെംഗളൂരുവിലെ ഹോട്ടലുകൾ അടച്ചിടുമെന്ന് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷമാണ് ഗ്യാസ് വിതരണം തടസ്സപ്പെട്ടതിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.

നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ നഗരത്തിലെ ചെറുകിട, ഇടത്തരം ഭക്ഷണശാലകളെല്ലാം താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബെംഗളൂരുവിലെ ഏകദേശം 10 ശതമാനം ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മാത്രമേ എല്‍പിജി വിതരണം നടന്നിട്ടുള്ളൂ. ചൊവ്വാഴ്ച വൈകിട്ട് വരെ ഭക്ഷണം തയാറാക്കുന്നതിന് ആവശ്യമായ ഗ്യാസ് മാത്രമേ ഓരോരുത്തരുടെയും പക്കലുള്ളൂവെന്ന് അസോസിയഷന്റെ ഓണററി പ്രസിഡന്റ് പിസി റാവു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും

മാർച്ച് 10 ന് ഉച്ചയ്ക്ക് മുമ്പ് ഗ്യാസ് ഇല്ലെങ്കിൽ പല ഹോട്ടലുകളും അടച്ചുപൂട്ടേണ്ട സാഹചര്യമാണ് നേരിടുന്നത്. പാചകത്തിന് ഗ്യാസ് അത്യാവശ്യമായതിനാൽ, സർക്കാർ ബദൽ ക്രമീകരണങ്ങൾ ചെയ്യണമെന്ന് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അതേസമയം, പൈപ്പ് ലൈന്‍ ഗ്യാസ് വിതരണത്തെ നിലവിലെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നാണ് വിവരം. അസോസിയേഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് നഗരത്തിലെ 10 മുതല്‍ 15 ശതമാനം വരെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഗെയില്‍ ലിമിറ്റഡില്‍ നിന്ന് ലഭിക്കുന്ന പൈപ്പ് ഗ്യാസാണ് ഉപയോഗിക്കുന്നത്. ഇതിന്റെ വിതരണം തടസമില്ലാതെ നടക്കുന്നുണ്ട്.

 

എന്നാല്‍ ബെംഗളൂരുവില്‍ ഏകദേശം 40,000 ചെറുകിട, ഇടത്തരം, വന്‍കിട ഹോട്ടലുകളും റസ്റ്റോറന്റുകളുമുണ്ട്. വാണിജ്യ സിലിണ്ടറിന്റെ അഭാവം ഈ സ്ഥാപനങ്ങളെ ബാധിക്കാനിടയുണ്ട്. വരും ദിവസങ്ങളില്‍ എല്‍പിജി വിതരണം നടത്തുമെന്ന ഉറപ്പാണ് കേന്ദ്രം ഹോട്ടലുടമകള്‍ക്ക് നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അറാത്തണ്ണന്റെ' അടുത്ത നോട്ടം അമൃതയിലേക്ക്; പ്രണയാഭ്യർത്ഥനയുമായി സന്തോഷ് വർക്കി, പണി പാളുമെന്ന് സോഷ്യൽ മീഡിയ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us