ഹെബ്ബാൾ തുരങ്ക പാത വൈകില്ല; പ്രധാന വിവരങ്ങൾ

ബെംഗളൂരു: ന​ഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മാറുന്ന ഹെബ്ബാൾ തുരങ്കപാത പദ്ധതി വേഗത്തിലാക്കാൻ നടപടികൾ സജീവമാകുന്നു. നഗരവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി. ബെംഗളൂരു വികസന അതോറിറ്റി (BDA) നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി പ്രമുഖരായ നാല് ഇൻഫ്രാസ്ട്രക്ചർ കമ്പനികളായ അദാനി ഗ്രൂപ്പ്, ദിലീപ് ബിൽഡ്‌കോൺ, വിശ്വ സമുദ്ര എഞ്ചിനീയറിംഗ്, റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL) എന്നിവരാണ് നിലവിൽ രംഗത്തുള്ളത്.

1,086 കോടി രൂപ ചെലവ് വരുന്ന തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ബെംഗളരുവിലെ ഗതഗാതപ്രശ്നമങ്ങൾക്ക് വലിയ ആശ്വാസാകുമെന്നാണ് വിലയിരുത്തൽ. കമ്പനികൾ സമർപ്പിച്ച ബിഡുകളുടെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പരിശോധിച്ച ശേഷം ബിഡിഎ ഉടൻ കരാറുകാരെ അന്തിമമാക്കും. നിർമ്മാണ സമയത്തെ ട്രാഫിക് നിയന്ത്രണം, രൂപകൽപ്പന എന്നിവയ്ക്ക് മുൻഗണന നൽകും.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

എന്തുകൊണ്ട് ഈ തുരങ്കപാത?
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന കവാടമായ ഹെബ്ബാൾ ജംഗ്ഷൻ നിലവിൽ കടുത്ത ഗതാഗതക്കുരുക്കിലാണ്. യെലഹങ്ക, മന്യത ടെക് പാർക്ക് തുടങ്ങിയ വടക്കൻ മേഖലകളിലെ ജനസംഖ്യാ വർധനവ് നിലവിലുള്ള ഫ്ലൈഓവറുകളെ അപര്യാപ്തമാക്കിയിരിക്കുകയാണ്.

നിർദ്ദിഷ്ട ആറ് വരി ഭൂഗർഭ ഇടനാഴിയുടെ പ്രധാന ലക്ഷ്യം ഉപരിതല ജംഗ്ഷനുകൾ ഒഴിവാക്കി വിമാനത്താവളത്തിലേക്കും ദീർഘദൂര യാത്രയ്ക്കും പോകുന്ന വാഹനങ്ങളെ കടത്തിവിടുക എന്നതാണ്. പ്രാദേശിക, ദീർഘദൂര ഗതാഗതം വേർതിരിക്കുന്നതിലൂടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാൽ, രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ യാത്രാസമയം ഗണ്യമായി കുറയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts