കുട്ടികളെ നേർവഴിക്ക് നടത്താൻ ചൂരൽപ്രയോഗം തെറ്റല്ല; അധ്യാപകർക്ക് ആശ്വാസമായി ഹൈക്കോടതി വിധി

കൊച്ചി: വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍പ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ വ്യക്തമാക്കി.

ചൂരല്‍പ്രയോഗം നടത്തിയതിന്റെ പേരില്‍ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂള്‍ അധ്യാപകനെതിരേ വിഴിഞ്ഞം പോലീസെടുത്ത കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അധ്യാപകന്‍ ഫയല്‍ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്.

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

അച്ചടക്കനടപടി സ്വീകരിക്കാനുള്ള അനുമതി അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്നതായി കണക്കാക്കേണ്ടതുണ്ടെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2025 ഫെബ്രുവരി 10-ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്നെ സ്റ്റാഫ് മുറിയിലേക്കു വിളിച്ചുവരുത്തിയ അധ്യാപകന്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്നായിരുന്നു വിദ്യാര്‍ഥിയുടെ പരാതി.

  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും
[masterslider id="10"]

Related posts

Click Here to Follow Us