പരിഭ്രാന്തി പരത്തി ജനവാസ മേഖലയില്‍ പൈലറ്റില്ലാ ചെറുവിമാനം

ബെംഗളുരു: ദൊഡബെല്ലാ പുര പലഞ്ചോഗിഹള്ളിയിലെ ജനവാസ മേഖലയില്‍ പൈലറ്റ് രഹിത ചെറുവിമാനമായ അണ്‍ മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ (യുഎവി) ലാന്‍ഡ് ചെയ്തത് പരിഭ്രാന്തി പരത്തി.

യുഎവിയുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുക്കാത്തതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാഹനം പൊലീസ് പിടിച്ചെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളെ വിവരം അറിയിച്ചിട്ടുണ്ട്.

  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും

വാഹനത്തില്‍ 360 ഡിഗ്രി ക്യാമറ ഘടിപ്പിച്ചിരുന്നു. സ്‌ഫോടക വസ്തുക്കളും സംശയകരമായ മറ്റു വസ്തുക്കളും കണ്ടത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പത്താം ക്രോസിലെ വീടിനു സമീപം യുഎവി ലാന്‍ഡ് ചെയ്തത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts