രാഷ്ട്രീയ വൽക്കരിക്കപ്പെട്ട് 400 കോടിയുടെ കവർച്ച ; പണം കോൺഗ്രസിന്റേതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി; അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് കോൺഗ്രസ്

money

ബെംഗളൂരു: കർണാടക, മഹാരാഷ്ട്ര, ഗോവ എന്നീ അതിർത്തി പ്രദേശമായ ചോർല ഘട്ടിൽ കൊള്ളയടിക്കപ്പെട്ട 400 കോടി രൂപയുടെ ഉടമസ്ഥാവകാശം ആർക്കാണെന്ന വിഷയം രാഷ്ട്രീയമായി മാറിയിരിക്കുന്നു. ഈ പണം കോൺഗ്രസിന്റേതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരിട്ട് ആരോപിച്ചപ്പോൾ, കർണാടകയുടെ പണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണിതെന്ന് സംസ്ഥാന ബിജെപിയുടെ അംഗം നാരായണസ്വാമി ആരോപിച്ചു.

അതേസമയം, അടിസ്ഥാനമില്ലാതെ ഒരു ആരോപണവും ഉന്നയിക്കരുതെന്ന് മന്ത്രിമാരായ പ്രിയങ്ക് ഖാർഗെയും സതീഷ് ജാർക്കിഹോളിയും പറഞ്ഞു.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

അതേസമയം 400 കോടി രൂപയുടെ കള്ളപ്പണ കൊള്ളയുമായി ബന്ധപ്പെട്ട് ഒരു ബിസിനസുകാരനും പ്രതിയും തമ്മിൽ നടന്നതായി പറയപ്പെടുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

പരാതിക്കാരനും പോലീസ് ഉദ്യോഗസ്ഥരും, താനെ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനും ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു ഹവാല പ്രവർത്തകനും തമ്മിലുള്ള സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന ഓഡിയോ റെക്കോർഡിംഗുകൾ, വീഡിയോകൾ, ഡിജിറ്റൽ ഫയലുകൾ എന്നിവ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ ഓഡിയോയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലങ്കിലും ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഭാഷണത്തിന്റെ ഭൂരിഭാഗവും മറാത്തിയിലാണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
[masterslider id="10"]

Related posts