പൊങ്കൽ, മകരസംക്രാന്തി തിരക്ക്; ബെംഗളൂരു-കോട്ടയം റൂട്ടില്‍ സ്പെഷ്യൽ ട്രെയിൻ; ഈ ദിവസം മുതൽ

ബെംഗളുരു: പൊങ്കൽ, മകരസംക്രാന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കോട്ടയം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു.

കോട്ടയത്ത് നിന്ന് ഞായറാഴ്ചയും (ജനുവരി 18) ബെംഗളുരുവിൽ നിന്ന് തിങ്കളാഴ്ചയുമാണ് സർവീസ്. റിസർവേഷൻ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ (06147) തിങ്കളാഴ്‌ച പുലർച്ചെ 3.30 ന് കന്റോൺമെന്റിലെത്തും.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരിച്ച് തിങ്കളാഴ്ച രാത്രി 10.20ന് കന്റോൺമെന്റിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06148) ചൊവ്വാഴ്ച രാവിലെ 10.50 ന് കോട്ടയത്ത് എത്തും.

2 എസി ത്രീടിയർ, 18 സ്ലീപ്പർ, 2 ജനറൽ സെക്കൻഡ് ക്ലാസ്, 2 സെക്കൻഡ് ക്ലാസ് കോച്ചുകളുണ്ടാകും. എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പോഡന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാരപ്പേട്ട്, കെആർ പുരം .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts