ദേവനഹള്ളിയിൽ ടോൾ ബൂത്തിലേക്ക് സ്ലീപ്പർ ബസ് ഇടിച്ചു കയറി; രക്ഷാപ്രവർത്തകർ ഐ ഫോണുകൾ അടിച്ചോണ്ട് മുങ്ങി

ബെംഗളുരു : ബെംഗളുരു – ഹൈദരാബാദ് ദേശീയപാത 44-ൽ ദേവനഹള്ളിയുടെ പ്രാന്തപ്രദേശത്തുള്ള ടോൾ പ്ലാസ ബൂത്തിലേക്ക് ബസ് ഇടിച്ചു കയറി. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രാൻസ് ഇന്ത്യ സ്ലീപ്പർ കോച്ച് ബസ് അമിത വേഗതയിൽ വരികയായിരുന്നു , ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ടോൾ പ്ലാസ ബൂത്തിൽ ഇടിച്ചു കയറുകയായിരുനെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രക്ഷരവർത്തനത്തിന് എത്തിയ ചിലർ യാത്രക്കാരുടെ ഫോണുകൾ തട്ടിയെടുത്തതായും ആരോപണമുണ്ട്.

കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും പഴയ ടോൾ പ്ലാസ ബൂത്തും പൂർണ്ണമായും തകർന്നു. അപകട സമയത്ത് ടോൾ പ്ലാസ അടച്ചിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി എന്നാണ് പറയപ്പെടുന്നത്. ബൂത്തിന് സമീപം വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമൊന്നും ഉണ്ടായില്ല. അതേസമയം, പരിക്കേറ്റവരെ രക്ഷിക്കാൻ എത്തിയവർ ബസിലുണ്ടായിരുന്ന മൂന്ന് പേരുടെ ഐഫോണുകൾ മോഷ്ടിച്ച് ഓടി രക്ഷപ്പെട്ടപ്പോൾ മനുഷ്യത്വരഹിതമായ ഒരു സംഭവം നടന്നു.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

അപകടത്തിൽ ബസ് ഡ്രൈവർക്കും സഹ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്‌സും ബസിനുള്ളിൽ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലേക്ക് അയച്ചു. അപകടമുണ്ടായ ഉടൻ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ, അവർ പുറത്തേക്ക് ഇറങ്ങി. ദേവനഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അപകടത്തിന് ശേഷം, ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് വലിച്ചിട്ടു. ദേവനഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts