ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; 21 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്

ബെംഗളുരു: ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ 21 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി.

ഫോര്‍ത്ത് ബ്ലോക്ക് കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനത്തിനെതിരെ ബെംഗളൂരു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത സാമ്പത്തികത്തട്ടിപ്പു കേസിലെ കള്ളപ്പണ ഇടപാടുകളാണ് ഇ. ഡി അന്വേഷിക്കുന്നത്.

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം വഴി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് വിദേശികളെ ഉള്‍പ്പെടെ കബളിപ്പിച്ചെന്നാണ് കേസ്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കു വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് സമു ഹമാധ്യമങ്ങളിലൂടെ വലിയ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

ആദ്യം ചെറിയ തുക നിക്ഷേപി ച്ചവര്‍ക്ക് ലാഭവിഹിതം നല്‍കി വി ശ്വാസം പിടിച്ചുപറ്റി. 2015 മുതല്‍ നടന്ന തട്ടിപ്പുവഴി വലിയ ഫണ്ട് സ്വരൂപിച്ച് ഹവാല ഇടപാടുകളി ലൂടെ ഇന്ത്യയിലും വിദേശത്തും തട്ടിപ്പുകാര്‍ സ്വത്തു വാങ്ങിക്കൂട്ടിയതായും വിദേശ ബാങ്കുകളില്‍ നിക്ഷേപം നടത്തിയതായും ഇ. ഡി കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts