പ്രവര്‍ത്തകയുടെ മരണം; ബിജെപി നേതാവിനെതിരെ കേസ്

ബെംഗളൂരു: ബിജെപി പ്രവര്‍ത്തക ജ്യോതി പാട്ടീല്‍ തീകൊളുത്തി മരിച്ച സംഭവ ത്തില്‍ കലബുറഗിയിലെ ബിജെപി നേതാവ് മല്ലിനാഥ് ബിരാദാറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.

വെള്ളിയാഴ്ച രാത്രി താന്‍ ഇല്ലാതിരുന്ന സമയം നന്ദിക്കുറിലെ വീട്ടിലെത്തിയ ജ്യോതി ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തിയെന്നാണ് മല്ലിജ്യോതി നാഥിന്റെ മൊഴി.

  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ

വാതിലില്‍ മുട്ടുകേട്ട് ഭാര്യ വാതില്‍ തുറന്നപ്പോഴേക്കും ജ്യോതിയുടെ ദേഹത്തു തീ പടര്‍ന്നിരുന്നെ ന്നും പറയുന്നു. അതേസമയം ജ്യോതിയുടെ മരണം കൊലപാതകമാണെന്ന് ഭര്‍ത്താവ് ചിദാനന്ദ് ആരോപിച്ചതോടെ പൊലീസ് ഈ ദിശയിലും അന്വേഷിക്കുന്നുണ്ട്.

സംഭവത്തിനു ശേഷം മല്ലിനാഥിന്റെ കുടുംബം വീടുവിട്ടു പോയതും ദുരു ഹമായി തുടരുന്നു. റിയല്‍ എസ്റ്റേറ്റ് വ്യാപാരി കൂടിയാ ണു മല്ലിനാഥ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
[masterslider id="10"]

Related posts