നാവിക താവളത്തിലേക്ക് പറന്നെത്തിയ ദേശാടന പക്ഷിയിൽ നിന്ന് ചൈനീസ് ജിപിഎസ് ട്രാക്കർ കണ്ടെത്തി

ബെംഗളൂരു : ചൊവ്വാഴ്ച കദംബ നാവിക താവള പ്രദേശത്ത് ഒരു ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടന പക്ഷിയെ (കടൽക്കാക്ക ) കണ്ടെത്തി.

ട്രാക്കർ ഉള്ള കടൽ പക്ഷിയെ വനം ഉദ്യോഗസ്ഥർ ആണ് കണ്ടെത്തിയത്. ഇത് നിലവിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കാർവാർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

കഴിഞ്ഞ വർഷം കാർവാറിന് സമീപം ജിപിഎസ് ട്രാൻസ്മിറ്റർ ഉള്ള ഒരു കഴുകനെ കണ്ടെത്തിയിരുന്നു. അത് വളരെയധികം ആശങ്കയുണ്ടാക്കി. ഇപ്പോൾ സമാനമായ സംഭവം ആണ് ആവർത്തിച്ചത്.

പറന്ന് എത്തിയ ദേശാടന കടൽക്കാക്കയിൽ നിന്ന് ആണ് ഈ ചൈനീസ് ജിപിഎസ് ട്രാക്കർ കണ്ടെത്തിയത് എന്നതാണ് ആശങ്ക കൂടുതലാകാൻ കാരണം. ഉത്തര കന്നഡ ജില്ലയിലെ കദംബ നേവൽ ബേസ് പ്രദേശത്ത് ഈ കടൽക്കാക്കയെ കണ്ടതിനെത്തുടർന്ന് പോലീസും ജാഗരൂകരായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts