നടി ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ പബ്ബിൽ അടിപിടി; ഈ പ്രമുഖനെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു, ലാങ്ഫോർഡ് റോഡിലെ ബാസ്റ്റ്യ‍ൻ പബ്ബിലെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച പുലർച്ചെ പബ്ബിലെത്തിയ ഒരു സംഘം തർക്കത്തിലേർപ്പെടുന്നതിന്റെയും ബൗൺസർമാർ ഇടപെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.

പ്രമുഖ വ്യവസായിയും കന്നഡ ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയുമായ സത്യ നായിഡുവാണ് ദൃശ്യങ്ങളിൽ എന്ന് വ്യക്തമായതോടെയാണ് സിറ്റി പൊലീസ് സ്വമേധയാ കേസെടുത്തത്. സത്യ നായിഡുവിനെയും സുഹൃത്തുക്കളെയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. പബ്ബിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

ഭക്ഷണം കഴിക്കാനാണ് പബ്ബിൽ എത്തിയതെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും സത്യ നായിഡു പൊലീസിനെ അറിയിച്ചു. കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾക്കൊപ്പം പബ്ബിലെത്തിയതാണെന്നും അതിന്റെ ബിൽ സംഘത്തിലെ ഒരാൾ കൊടുക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ചെയ്തതെന്നുമാണ് സത്യയുടെ മൊഴി. തർക്കം തീർക്കാൻ പബ്ബിലെ ജീവനക്കാരെത്തിയപ്പോൾ സത്യ നായിഡു അവരെ പിടിച്ചു തള്ളിയിരുന്നു. ഇതോടെയാണ് ബൗൺസർമാർ ഇടപെട്ടതെന്നാണ് പബ്ബ് മാനേജ്മെന്റിന്റെ വിശദീകരണം. സംഭവത്തിൽ സത്യ നായിഡുവോ പബ്ല് ജീവനക്കാരോ പരാതി നൽകിയിട്ടില്ല. ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ബെംഗളൂരുവിലെ പ്രശസ്തമായ ബാസ്റ്റ്യ‍ൻ പബ്ബ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts