ഇരുചക്രവാഹനങ്ങൾ മോഷണം നടത്തി കേരളത്തിലേക്ക് കടന്ന രണ്ട് മലയാളി യുവാക്കള്‍ പിടിയില്‍

ബെംഗളൂരു: ഇരുചക്രവാഹനമോഷണക്കേസില്‍ രണ്ടു മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കണ്ണൂര്‍ ഒറ്റത്തൈ സ്വദേശി അലക്‌സ് ഡൊമിനിക് (25) എന്നിവരാണ് കങ്കനാടി പോലീസിന്റെ പിടിയിലായത്.

നവംബർ 14 ന് സുഹൃത്തുക്കളെ കാണാൻ മംഗളൂരുവിലെത്തിയ പ്രതികള്‍ മംഗളൂരു ജംഗ്ഷൻ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്നു. പിന്നീട് നാഗുരി ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറും ജപ്പീനമോഗരുവിലെ ആദിമായ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചു.

  അജിത് പവാറിന്റെ മരണം കൊലപാതകമോ? പൈലറ്റിന്റെ നിയമനത്തിലും വിമാനത്തിന്റെ പഴക്കത്തിലും ദുരൂഹത; ബെംഗളൂരുവിൽ എഫ്‌ഐആർ

താക്കോലില്ലാത്ത സ്‌കൂട്ടറിലെ ബാറ്ററി വയറുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് ഇവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതെന്നു പോലീസ് പറഞ്ഞു. സ്‌കൂട്ടറുകളുമായി കേരളത്തിലേക്കു കടന്ന ഇരുവരും വീണ്ടും മംഗളൂരുവിലേക്ക് വന്നപ്പോഴായിരുന്നു അറസ്റ്റ്. മോഷണം നടന്നപ്പോള്‍ തന്നെ കങ്കനാടി സിറ്റി പോലീസിന് പ്രതികളെ കുറിച്ച്‌ വിവരം ലഭിച്ചിരുന്നു.

തുടര്‍ന്നു കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനിരിക്കെയാണ് ഇവര്‍ വീണ്ടും മംഗളൂരുവില്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ പോലീസ് കാത്തിരിക്കുകയായിരുന്നു. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നായിരുന്നു അറസ്റ്റ്. മോഷ്ടിച്ച സ്‌കൂട്ടറുകള്‍ പോലീസ് സംഘം ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

  കോടികളുടെ കാറിൽ, റോഡിൽ മരണക്കളി! അർദ്ധരാത്രിയിൽ അനിൽ കുംബ്ലെ സർക്കിളിൽ സംഭവിച്ചത്? ലംബോർഗിനിയുടെ ഉടമ കുടുങ്ങും വൈറൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
[masterslider id="10"]

Related posts

Click Here to Follow Us