കരൂർ ദുരന്തത്തിന് ശേഷം സേലത്ത് നിന്ന് പ്രചാരണം പുനരാരംഭിക്കാനൊരുങ്ങി വിജയ്

ചെന്നൈ: കരൂരിൽ നടന്ന ദാരുണമായ സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്,

തന്റെ രാഷ്ട്രീയ പര്യടനം സേലത്ത് നിന്ന് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന പാർട്ടി പ്രവർത്തകർ പറഞ്ഞു. ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താനാണ് നീക്കം.

  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ

രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ഡിസംബർ 4ന് സേലത്തുവെച്ച് പൊതുയോ​ഗം നടത്താനാണ് നിലവിലെ നീക്കം.

ആഴ്ചയിൽ 4 യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us