ജനങ്ങളാൽ തിങ്ങി നിറഞ്ഞ് മെട്രോ സ്‌റ്റേഷനുകൾ; തിരക്ക് നിയന്ത്രിക്കാന്‍ സര്‍വ്വീസുകളുടെ ഇടവേള കുറയ്ക്കണമെന്ന് ആവശ്യം; നിങ്ങളുടെ അഭിപ്രായം എന്ത് ?

ബെംഗളൂരു: ഉത്സവസീസണുകളില്‍ മെട്രോ സ്‌റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ രാവിലെ സര്‍വ്വീസുകളുടെ ഇടവേള കുറയ്ക്കണമെന്ന് ആവശ്യം ഉയരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ദസറ അവധിക്ക് ശേഷം യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ യശ്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മെട്രോ സ്‌റ്റേഷനിലേക്കുളള പ്രവേശന കവാടം അടച്ചിരുന്നു.

സമാന സാഹചര്യം നേരത്തെ ഉണ്ടായിട്ടും വേണ്ട മുന്‍കരുതലുകള്‍ സ്വികരിക്കുന്നതില്‍ ബിഎംആര്‍സിക്ക് വീഴ്ച സംഭവിച്ചതായി യാത്രക്കാര്‍ ആരോപിക്കുന്നു.

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

നിലവില്‍ പര്‍പ്പിള്‍, ഗ്രീന്‍ ലൈനില്‍ തിങ്കള്‍ മുതല്‍ ശനിവരെയുളള ദിവസങ്ങളില്‍ രാവിലെ 5 മുതല്‍ രാത്രി 11 വരെയും ഞായറാഴ്ചകളില്‍ 7 മുതല്‍ 11 വരെയുമാണ് സര്‍വീസുകള്‍.

ഉത്സവ അവധി കഴിഞ്ഞുളള ആദ്യത്തെ പ്രവൃത്തി ദിവസമാണ് യാത്രക്കാരുടെ തിരക്ക് കൂടുതല്‍. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുളള മജസ്റ്റിക് ഇന്‍ര്‍ചേഞ്ച്, കെഎസ്ആര്‍, യശ്വന്തപുര മെട്രോ സ്‌റ്റേഷനുകള്‍ തുറക്കുന്നതിന് മുന്‍പേ തന്നെ യാത്രക്കാരുടെ നീണ്ട ക്യൂ ആരംഭിക്കും.

രാവിലെ 5 മുതല്‍ 7 വരെ 10 മിനിറ്റ് ഇടവേളകളിലാണ് നിലവില്‍ ട്രയിന്‍ സര്‍വ്വീസ്. ഇത് 5 മിനിറ്റാക്കി ചുരുക്കിയാല്‍ സ്റ്റേഷനില്‍ കൂടുതല്‍ സമയം കാത്ത് നില്‍ക്കുന്നത് കുറക്കാനാകും.

  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
[masterslider id="10"]

Related posts

Click Here to Follow Us