കോറമംഗലയിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം; സംഭവത്തിന്‍റെ വിഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് യുവതി

ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. ബെംഗളൂരുവിലെ കോറമംഗലയിലാണ് സംഭവം.

ഊബര്‍ ബുക്ക് ചെയ്ത യുവതിയെ ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് എത്തിക്കാന്‍ ഡ്രൈവര്‍ കൂട്ടാക്കിയിരുന്നില്ല.

തെരുവുനായ ശല്യം ഉണ്ടെന്നും ബുക്ക് ചെയ്ത ലൊക്കേഷനില്‍ തന്നെ എത്തിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഡ്രൈവര്‍ പാതിവഴിയില്‍ ഇറക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു.

കാർ പോകുന്ന സ്ഥലമായിട്ടും വാഹനം തിരിക്കാൻ സ്ഥലമില്ലെന്നായിരുന്നു ഡ്രൈവറുടെ വാദം. ഓട്ടോയില്‍ നിന്ന് ഇറങ്ങാന്‍ തയാറാകാതിരുന്ന യുവതിയോട് മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ആരോട് പരാതി പറ‌ഞ്ഞാലും പ്രശ്നമില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവർ യുവതി ഇറങ്ങില്ലെന്ന് മനസിലായപ്പോള്‍ യുവതിയെ ഇറക്കാതെ ഓട്ടോയുമായി തിരികെ പോകാനും ശ്രമിച്ചു. KA 41 C 2777 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അതിക്രമം കാണിച്ചത്.

നടന്ന സംഭവത്തിന്‍റെ വിഡിയോ യുവതി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. യൂബറിന് പരാതി നൽകുമെന്നും യുവതി അറിയിച്ചു.

ബെംഗളൂരുവില്‍ സ്ഥിരമായി ഓട്ടോക്കാര്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്, തനിക്ക് ഇതിന് മുന്‍പും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

തെരുവുനായ ശല്യം രൂക്ഷമായതിനാലാണ് 30 രൂപ കൊടുത്ത് ബസിന് വരേണ്ടതിന് പകരം 300 രൂപ കൊടുത്ത് ഓട്ടോയ്ക്ക് വന്നതെന്നും യുവതി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts