ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 17 ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ 66/11 കെവി രാജനകുണ്ടെ സബ്‌സ്റ്റേഷൻ പരിധിയിലെ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
ഹൊന്നേനഹള്ളി, സിംഗനായകനഹള്ളി, രാജനകുണ്ടെ, ആദ്ദേവിശ്വനാഥപുര, മരസാന്ദ്ര, ശ്രീരാമനഹള്ളി, നെലകുണ്ടെ, ഹണിയൂർ, ചെല്ലഹള്ളി, കർലാപൂർ, കെഎംഎഫ്, ഇറ്റഗൽപൂർ, ർകേരി, ബൈരാപൂർ, ബൂദമനഹള്ളി, ദിബ്ബൂർ, കക്കോലു, സൊന്നേനഹള്ളി. സെഞ്ച്വറി ലേഔട്ടിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം പ്രസ്താവനയിൽ അറിയിച്ചു.
