വിവാഹാഭ്യർഥന നിരസിച്ച അയൽവാസിയായ യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി

ബെംഗളൂരു :ബ്രഹ്മാവർ കൊക്കർണെ പൂജാരിബെട്ടുവിൽ യുവാവ് അയൽവാസിയായ യുവതിയെ കുത്തിക്കൊന്നു.

രക്ഷിതയാണ് (24) ഗുരുതര പരിക്കുകളോടെ മണിപ്പാൽ കെഎംസിസി ആശുപത്രിയിൽ മരിച്ചത്.

സംഭവത്തിൽ പ്രതിയായ കാർത്തിക് (25) നെ രാത്രി എട്ടോടെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.

വിവാഹാഭ്യർഥന നിരസിച്ചതിനാണ് രക്ഷിതയെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതയുടെ കുടുംബം പ്രണയത്തെ എതിർത്തിരുന്നു.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ഇതിൽ പ്രകോപിതനായ കാർത്തിക് രക്ഷിത ജോലിക്ക് പോകുന്ന വഴിയിൽ തടഞ്ഞ് പലതവണ കുത്തുകയായിരുന്നു.

അക്രമം നടന്നതിന്റെ സമീപത്തെ കിണറിലാണ് കാർത്തിക്കിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts