തൃശൂരിൽ ഇന്ന് പുലികളിറങ്ങും!;

തൃശൂര്‍: ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനം കുറിക്കാൻ ഇന്ന് വൈകിട്ട് തൃശൃർ നഗരത്തിൽ പുലികളിറങ്ങും. ശക്തന്‍റെ തട്ടകത്തെ ത്രസിപ്പിക്കാനായി ഒമ്പത് പുലികളി സംഘങ്ങളാണ് ഇത്തവണ മടവിട്ട് ഇറങ്ങുക.

ഒരു ടീമിൽ 35 മുതൽ 50 പുലികൾ വരെയാണ് ഉണ്ടാവുക. രാവിലെ തന്നെ പുലിമടകളിൽ ചായം തേക്കുന്ന ചടങ്ങുകൾ തുടങ്ങും. വൈകിട്ട് നാലുമണിയോടെയാണ് പുലികളി സംഘങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

വിജയികൾക്ക് തൃശൂർ കോർപറേഷൻ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. ഓരോ പുലികളി സംഘവും നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കും. പുലികളിയിൽ സർപ്രൈസുകൾ ഒരുക്കുന്ന തിരക്കിലാണ് വിവിധ സംഘങ്ങൾ.

പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ‌തിങ്കളാഴ്ച ഉച്ചക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധിയാണ്. പുലികളിയുടെ ഭാഗമായി ഇന്ന് തൃശൂര്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts