ഇന്ത്യക്കെതിരേ വീണ്ടും പണിയാൻ ഒരുങ്ങി ‘ട്രംപൻ ‘ എന്ന് സൂചന: ഇത്തവണ പണി ഐടി മേഖലയ്ക്ക്

വാഷിങ്ടൺ: ഇന്ത്യക്കെതിരേ വീണ്ടും ‘ട്രംപൻ പണി’ വരുന്നതായി സൂചന. ഇത്തവണ ഐടി മേഖല ലക്ഷ്യമിട്ടാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം.

യുഎസ് ഐടി കമ്പനികളിൽനിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട് സോഴ്സിങ് നിർത്തലാക്കാൻ ട്രംപ് ഒരുങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീരുവ വർധിപ്പിച്ച് വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപ് വീണ്ടും ഇന്ത്യക്കെതിരേ തിരിയുകയാണ്.

ട്രംപ് ഭരണകൂടം തീരുമാനം നടപ്പിലാക്കിയാൽ ഇന്ത്യൻ ഐടി മേഖലയ്ക്ക് ഇത് വൻ തിരിച്ചടിയായിരിക്കും. യുഎസ് ഐടി സ്ഥാപനങ്ങളിൽ നിന്നുള്ള ഔട്ട് സോഴ്സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയിൽ ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാൻ ട്രംപ് ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നു.

യുഎസ് ഐടി കമ്പനികള്‍, തങ്ങളുടെ ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് തടയാന്‍ ട്രംപ് ആലോചിക്കുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇംഗ്ലീഷിനു വേണ്ടി ഇനി 2 അമര്‍ത്തേണ്ടിവരില്ല, ലോറ എക്‌സിൽ കുറിച്ചു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ഇതിനുപിന്നാലെയാണ് വെളിപ്പെടുത്തൽ ശരിവെക്കുംവിധത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമല്ല ലോറ ലൂമർ.

വൻതോതിൽ തൊഴിൽ നഷ്ടത്തിലേക്ക് ഇത് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളോ വിവരങ്ങളോ ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts