ഡൽഹിയിൽ പ്രളയഭീതി; യമുനാ നദി കരകവിഞ്ഞു

ഡൽഹി: പ്രളയഭീതി വിതച്ച് യമുനാ നദി കരകവിഞ്ഞു നിഗംബോധ് ഘട്ട് ശ്മശാനത്തിലേയ്ക്കു വെള്ളമെത്തി.

വെള്ളം ഉയർന്നതോടെ ശ്മശാനം അടച്ചു. ഇവിടെ സംസ്ക്കരിക്കാൻ നിശ്ചയിച്ചിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്മശാനത്തിലേക്കു മാറ്റുക ആണെന്ന് അധികൃതർ പറഞ്ഞു.

കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതോടെ ഡൽഹി വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന 340 വിമാനങ്ങൾ വൈകി.

  പോര് മുറുകുന്നു: പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും'; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, പുറത്തുവന്ന് ഞെട്ടിക്കുന്ന ഓഡിയോ സന്ദേശങ്ങൾ!

മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിന്റെ പരിസരത്തു വിവിധ മേഖലകളിലെ റോഡിൽ വെള്ളം കയറി വലിയ ഗതാഗതക്കുരുക്കുണ്ടായി.

പാലം മോഡിൽ റോഡ് വെള്ളത്തിലായതോടെ ടെർമിനൽ 1ലേക്കുള്ള യാത്രക്കാർ വലഞ്ഞു. പ്രദേശത്തു രാത്രിയും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us