ബെംഗളൂരു സർവകലാശാല കാമ്പസിൽ തെരുവുനായയുടെ ആക്രമണം, രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ബെംഗളൂരു : ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ ചൊവ്വാഴ്ച തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ രാവിലെ 11 മണിയോടെയാണ് സംഭവം.

ഹാവേരിയിൽ നിന്നുള്ള സൗജന്യ ജിജെയും തെലങ്കാനയിൽ നിന്നുള്ള റേഗ നിക്ഷിതയും ആണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇൻ ഇക്കണോമിക്സ് കോഴ്സിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും.

ഇവരെ നായ്ക്കൾ ആക്രമിക്കുകയും കടിക്കുകയും ചെയ്തു. വഴിയാത്രക്കാരാണ് അവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലുള്ള സൗജന്യയെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു, അതേസമയം റേഗ പരിക്കുകൾക്ക് ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts