ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും കേരളത്തിലേക്ക് ഉള്ള യാത്രാത്തിരക്ക് രൂക്ഷമായി തുടരുന്നു.
തീവണ്ടികളിൽ ഓണത്തോട് അനുബന്ധിച്ച ദിവസങ്ങളിലേക്കുള്ള റിസർവേഷൻ തുടങ്ങിയദിവസം തന്നെ ടിക്കറ്റ് തീർന്നിരുന്നു.
ഇതിനിടെയിലുള്ള പ്രധാന അവധി ദിവസമായ സ്വാതന്ത്ര്യദിനത്തിനോട് അടുത്തദിവസവും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കിട്ടാനില്ല. സ്വാതന്ത്യദിനം വാരാന്ത്യത്തോട് ചേർന്ന് വരുന്നത് ഇത്തവണ തിരക്ക് വർധിക്കാൻ കാരണമായി.
വെള്ളിയാഴ്ചയാണ് ഇത്തവണ സ്വാതന്ത്ര്യദിനം വരുന്നത്. ശനി, ഞായർ കൂടിയാകുമ്പോൾ മൂന്ന് ദിവസം ഒരുമിച്ച് അവധി ലഭിക്കും.
അതിനാൽ ഐടി മേഖലയിൽ ജോലിചെയ്യുന്നവർ അടക്കമുള്ള മലയാളികൾ ഓഗസ്റ്റ് 14-ന് വൈകീട്ട് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്രപ്പുറപ്പെടാനാണ് ഒരുങ്ങുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]