വൈദ്യുതാഘാതമേറ്റ് 10 വയസ്സുകാരൻ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: വൈദ്യുതി കമ്പി പൊട്ടിവീണ് ഒരു വിദ്യാർത്ഥി മരിച്ചു, രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹാവേരി ജില്ലയിലെ ഹിരേകെരൂർ താലൂക്കിലെ ഹൻസഭാവി ഗ്രാമത്തിലാണ് സംഭവം. സ്കൂൾ വളപ്പിലെ ഒരു തെങ്ങിന് സമീപം കടന്നുപോയ വൈദ്യുതി കമ്പി പൊട്ടിവീണാണ് അപകടം.

ഹൻസഭാവി ഗ്രാമത്തിലെ മൃത്യുഞ്ജയ പ്രൈമറി സ്കൂൾ പരിസരത്താണ് അപകടം നടന്നത്. മുഹമ്മദ് ഷാ ഗൗസ് റാട്ടിഹള്ളി (10) ആണ് മരിച്ച കുട്ടി.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് ആൺകുട്ടികളെ ഹാവേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനായി സ്കൂൾ അടച്ച സമയത്തായിരുന്നു അപകടം. ഇതുസംബന്ധിച്ച് ഹൻസഭാവി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts