ബെംഗളൂരു : ബെംഗളൂരു മെട്രോ ടിക്കറ്റുകൾ ഇനി ഒൻപത് മൊബൈൽ ആപ്പുകളിൽ ലഭിക്കും. ഈസി ട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ് കിലോമീറ്റേഴ്‌സ് (ടെലിഗ്രാം വഴി), നമ്മ യാത്രി, വൺ ടിക്കറ്റ്, റാപ്പിഡോ, റെഡ് ബസ്, ടുമോക്, യാത്രി-സിറ്റി ട്രാവൽ ഗൈഡ് എന്നീ ആപ്പുകൾവഴിയാണ് ടിക്കറ്റ് ലഭിക്കുക.
കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
ഡിജിറ്റൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനുള്ള കൂടുതൽ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് എംഡി എം. മഹേശ്വര റാവു പറഞ്ഞു. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും.
നമ്മ മെട്രോ മൊബൈൽ ആപ്പ്, വാട്‌സാപ്പ് ചാറ്റ്ബോട്ട്, പേടിഎം ആപ്പ് എന്നിവയിൽ നിലവിലുള്ള സൗകര്യത്തിന് പുറമേയാണിതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]