പ്രേതബാധയുണ്ടെന്ന് ആരോപിച്ച് സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: പ്രേതബാധയുണ്ടെന്ന് അവകാശപ്പെട്ട് സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഭദ്രാവതി താലൂക്കിലെ ഹോളെഹോന്നൂരിനടുത്തുള്ള ജാംബർഗട്ടെ ഗ്രാമത്തിലാണ് നടന്നത്.

ഗീതമ്മ (53) കൊല്ലപ്പെട്ടത്. ഗീതമ്മയെ ആക്രമിച്ച ആശയെതിരെ കൊലപാതകക്കുറ്റം ചുമത്തി ഹോളെഹോന്നൂരു പോലീസ് ഇവരെ അറസ്റ്റ് ചെയ്തു .

ആശ എന്ന സ്ത്രീ ഗ്രാമവാസികൾക്കിടയിൽ ചൗഡമ്മ ദേവി തന്റെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ദിവ്യശക്തി ഉണ്ടെന്നും പ്രചരിപ്പിച്ചിരുന്നു.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

ഇത് വിശ്വസിച്ച ഗീതമ്മയുടെ കുടുംബം, പ്രേതബാധ ഒഴുപ്പിക്കാനെന്ന് പറഞ്ഞ് അവരെ ആശയുടെ അടുത്തേക്ക് കൊണ്ടുപോയി.

ഇന്നലെ രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് ആശ ഗീതമ്മയെ മർദിച്ചത്. മർദ്ദനത്തെ തുടർന്ന് ഗീതമ്മ കുഴഞ്ഞു വീഴുകയായിരുന്നു.

പിന്നീട് ഹോളേഹൊന്നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ മരിച്ചു. ഹോളേഹൊന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
[masterslider id="10"]

Related posts