ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നാലംഗ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായി

ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും തുറന്നടിച്ച ഡോക്ടർ  ഹാരിസ് ചിറക്കലിനെതിരായ നാലംഗ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായി.

അന്വേഷണ റിപ്പോർട്ട് വിദഗ്ധ സമിതി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചു. ആലപ്പുഴ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ

വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നാളെ ആരോഗ്യ മന്ത്രിക്ക് കൈമാറും.ശേഷമാകും ഇതിൻമേലുള്ള തുടർ നടപടി.

ഹാരിസിനെതിരെ നടപടിയുണ്ടാകുമോയെന്നതറിയാനായി കേരളം കാത്തിരിക്കുകയാണ്.വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.

അതേസമയം ഇന്നലെ മുഖ്യമന്ത്രി നടത്തിയ കുറ്റപ്പെടുത്തലിൽ വേദനയില്ലെന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ ഇന്ന് വ്യക്തമാക്കിയിരുന്നു.

നടപടിയുണ്ടാകുമെന്ന് കരുതിയുള്ള പ്രൊഫഷണൽ സൂയിസൈഡാണ് നടത്തിയതെന്നാണ് ഡോക്ടറുടെ പ്രതികരണം. തനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരുമെന്ന് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
[masterslider id="10"]

Related posts

Click Here to Follow Us