ബെംഗളൂരു വ്യവസായിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ

ബെംഗളൂരു:  വ്യവസായിയിൽ നിന്ന് രണ്ട് കോടി തട്ടിയെടുത്ത സംഘം അറസ്റ്റിൽ. ബെംഗളൂരുവിലെ എം.എസ് പാളയത്തിലാണ് സംഭവം. എറിവോൺ ഓക്സിജൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ഹർഷയിൽ നിന്നാണ് പണം തട്ടിയെടുത്ത്.

എണ്ണ ബിസിനസ് തുടങ്ങുന്നതിന് വേണ്ടിയെടുത്ത രണ്ട് കോടി രൂപ ബിറ്റ്കോയിനാക്കി മാറ്റുന്നതിനായി ഇയാൾ പ്രകാശ് അഗർവാൾ, രക്ഷിത് എന്നിവരുടെ സഹായം. ഇരുവരും ഹർഷയെ നാരായണ ഭരത് എന്നയാൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇയാൾ വഴി ബെഞ്ചമിൻ എന്നയാളുമായി ഹർഷ ബന്ധം സ്ഥാപിച്ചു.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

പണവുമായെത്തിയാൽ ബിറ്റ്കോയിനാക്കി നൽകാമെന്ന് ഇയാൾ അറിയിച്ചു. ബെഞ്ചമിന്റെ നിർദേശപ്രകാരം വ്യവസായി എം.എസ് പാളയ സർക്കിളിലെ ഒരു കടയി​ലെത്തി. ഇടപാട് നടത്തുന്നതിനിടെ ഒരു സംഘം ആളുകൾ വന്ന് പണം കൊള്ളയടിക്കുകയായിരുന്നുവെന്നാണ് വ്യവസായി നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാ​ര്യയെന്നാൽ വേലക്കാരിയല്ല; വീട്ടുജോലികള്‍ ഭര്‍ത്താവിന്റെയും കടമ; സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us