കമ്പനിക്ക് നഷ്ടം വരുത്തി: തൊഴിലാളിയെ ഉടമ ഒറ്റക്കാലിൽ നിർത്തിയതായി പരാതി

ബെംഗളൂരു : ഫാക്ടറിക്ക് നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച് ഉടമ തൊഴിലാളിയെ ഒറ്റക്കാലിൽ നിർത്തിച്ചതായി പരാതി.

ബ്രമാവർ താലൂക്കിലാണ് സംഭവം. പ്രദേശവാസിയായ പ്രവീണാണ് പീഡനത്തിന് ഇരയായത്.

വണ്ടാരുവിലെ കൃഷ്ണ പ്രസാദ് ഫാക്ടറിയിൽ ഇലക്ട്രീഷനായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.
കമ്പനിയിൽ വൈദ്യുതി ഇല്ലെന്ന അറിയിപ്പ് വന്ന സാഹചര്യത്തിൽ ലൈൻമാനെ വിവരമറിയിക്കുന്നതിനായി പോയപ്പോൾ എച്ച്ആർ വിഭാഗം ഓഫീസർ തടഞ്ഞു നിർത്തി.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കമ്പനിയുടെ ഉടമ താങ്കളെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞതായും പിന്നാലെ മൊബൈൽ ഫോണും, ബൈക്കും തട്ടിയെടുത്തതായും യുവാവ് ആരോപിച്ചു. കമ്പനിക്ക് ഉണ്ടായ ഡീസൽ നഷ്ടത്തിന് താനാണ് കുറ്റക്കാരനെന്നും പറഞ്ഞ് ഒരു മണിക്കൂർ ഒറ്റ കാലിൽ നിർത്തിയതായി യുവാവ് പറഞ്ഞു.

പിന്നാലെ അവശനായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. അതെസമയം സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts