യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ഹാസൻ ജില്ലയിലെ സകലേശ്പൂർ താലൂക്കിലെ കല്ലഹള്ളിക്ക് സമീപമുള്ള ഒരു മലമുകളിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തി . കൊഡുഗു ജില്ലയിലെ സമ്പത്താണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

ഇപ്പോൾ സമ്പത്തിന്റെ കാറിൽ രക്തക്കറയും കണ്ടെത്തിയട്ടുണ്ട്. സമ്പത്തിനെ ആരോ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പുറത്ത് ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്.

ഏപ്രിൽ 9 ന് സമ്പത്ത് തന്റെ സുഹൃത്തിന്റെ കാർ കുശാൽനഗറിൽ നിന്ന് ഹാസനിലേക്ക് കൊണ്ടുപോയി. ഏപ്രിൽ 10 ന് കല്ലഹള്ളി ഗ്രാമത്തിന് സമീപം കാർ കണ്ടെത്തി.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

കാറിൽ രക്തം പുരണ്ടിരിക്കുന്നത് കണ്ട ഗ്രാമവാസികൾ പോലീസിൽ വിവരം അറിയിച്ചു. യെസലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അതേസമയം, സമ്പത്തിനെ കാണാതായതായി കുശാൽനഗർ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.

കൊല്ലപ്പെട്ട സമ്പത്തിന് കുശാൽനഗറിലെ വിവാഹിതയായ ഒരു സ്ത്രീയുമായി അതിരുവിട്ട സൗഹൃദം ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ഈ വിഷയത്തിൽ രണ്ട് വർഷം മുമ്പ് സമ്പത്തിനെ സ്ത്രീയുടെ ഭർത്താവും കൂട്ടാളികളും ആക്രമിച്ചതായി പറയപ്പെടുന്നു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കുശാൽനഗർ പട്ടണത്തിലെ സ്ത്രീയുടെ വീടിന് മുന്നിൽ വെച്ചാണ് സമ്പത്തിനെ മർദ്ദിച്ചത്. ആഹ് യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts