ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഭീഷണിസന്ദേശം.

ബെംഗളൂരു : ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഭീഷണിസന്ദേശം.

അദ്ദേഹം ബെംഗളൂരു പോലീസിൽ പരാതിനൽകി. ബെംഗളൂരുവിലെ തന്റെ വീടിന്റെ വിലാസവും മൊബൈൽനമ്പറും സാമൂഹികമാധ്യമങ്ങളിലൂടെ ചോർന്നതോടെയാണ് ഭീഷണിസന്ദേശമെത്തിയതെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

തന്റെ വിലാസത്തിലേക്ക് പന്നിയിറച്ചി അയച്ചുതരുമെന്നായിരുന്നു ഭീഷണിയെന്നും പറഞ്ഞു. ഭീഷണിപ്പെടുത്തിയയാളെ തനിക്കറിയാമെന്നും ഇയാൾ 2013-ലും സമാനഭീഷണിമുഴക്കിയതായും പന്നിയിറച്ചി തന്റെ വിലാസത്തിലേക്ക് അയച്ചതായും പറഞ്ഞു.

  ചെങ്ങന്നൂരിൽ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ

ഈ വിലാസം ഇയാൾ സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. കേസുകൊടുത്തിട്ട് ഫലുമുണ്ടായില്ല.

ഏതാനും മാസത്തിനുശേഷം പോലീസ് കേസ് അവസാനിപ്പിച്ചു. ഇത്തവണ പോലീസ് തന്റെ പരാതി ഗൗരവമായെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. അതേസമയം പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us