തർക്കത്തെ തുടർന്ന് ഭാര്യ യുടെ തലവെട്ടി സൈക്കിളിന്‍റെ  കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

അസമിലെ ചിരാങ് ജില്ലയിൽ ഭാര്യയുടെ തലവെട്ടി സൈക്കിളിന്‍റെ മുന്നിലെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനിലെത്തിയ‌ ഭര്‍ത്താവ് അറസ്റ്റിൽ.

ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്.

സംഭവത്തിൽ ബിതിഷ് ഹജോങ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.

ബിതിഷ് ഹജോങ് എന്നയാളും ഭാര്യ ബജന്തിയുമായി ചില കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടാവുകയും പിന്നാലെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ഭാര്യയുടെ തല ബിതിഷ് ഹജോങ് അറക്കുകയുമായിരുന്നു.

  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി

രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്‍റെ മുന്നിലുള്ള കുട്ടയിലിട്ട ശേഷം ഇതുമായി നേരെ ബല്ലംഗുരി ഔട്ട്പോസ്റ്റിലുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളാണ് ബിതിഷ്. അതേസമയം ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കാണെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.

സംഭവദിവസം രാത്രിയും ഇരുവരും തമ്മില്‍ വലിയ തർക്കമുണ്ടായതായും മൊഴി. ബജന്തിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us