യുവതിയുടെ പീക്ക് ബെംഗളൂരു പോസ്റ്റിന് സമൂഹ മാധ്യമത്തിൽ ‘പൊങ്കാല’ 

ബെംഗളൂരു: കഴിഞ്ഞ ദിവസം ഒരു യുവതി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ഒരു പീക്ക് ബെംഗളൂരു മൊമെന്‍റിന് വലിയ തോതിലുള്ള വിമർശനവും പരിഹാസവുമാണ് ലഭിക്കുന്നത്.

സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഈ പദത്തിന്‍റെ അനാവശ്യമായ അമിത ഉപയോഗത്തെക്കുറിച്ച്‌ വിമർശനങ്ങള്‍ നടത്തി.

യുവതിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു; ‘പീക്ക് ബെംഗളൂരു മൊമെന്‍റസ്: ഈ ഓട്ടോ ഡ്രൈവർ ഞാൻ പണമായി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ നിരസിക്കുകയും യുപിഐയില്‍ പണം നല്‍കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു- ആജ് കെ സമനേ മേ കാഷ് കോൻ യൂസ് കർത്ത ഹേ മാഡം!’

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

നിരവധി പേർ ഈ പോസ്റ്റ് കാണുകയും ശ്രദ്ധ നേടുകയും ചെയ്തുവെങ്കിലും പോസ്റ്റിന് താഴെ നിറഞ്ഞു നിന്നത് പരിഹാസവും വിമർശനങ്ങളും ആയിരുന്നു.

ഒരാള്‍ കുറിച്ചത് ഇത് 2025 ആണെന്നും സാധാരണ കാര്യങ്ങളെ പീക്ക് ബെംഗളൂരു മോമെന്‍റ്സ് എന്ന് വിശേഷിപ്പിക്കുന്ന ആളുകള്‍ ഇപ്പോഴും ആ നാട്ടില്‍ ഉണ്ടല്ലോ എന്നുമായിരുന്നു.

ലോകം മുഴുവൻ നടക്കുന്ന കാര്യങ്ങള്‍ ബെംഗളൂരുവിന് മാത്രമേ സ്വന്തമായി ഉള്ളൂവെന്ന് വിശ്വസിക്കുന്ന കുറെ വിഡ്ഢികള്‍ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

മറ്റൊരു വ്യക്തി പരിഹാസ രൂപേണ അഭിപ്രായപ്പെട്ടത് എത്രയും പെട്ടെന്ന് ബെംഗളൂരുവിന് പുറത്തുപോയി മറ്റ് നഗരങ്ങള്‍ കൂടി കാണണം എന്നായിരുന്നു.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

ബെംഗളൂരുവില്‍ മാത്രമായി അത്തരം മഹത്തരമായ കാര്യങ്ങള്‍ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കന്നട ഭാഷയ്ക്ക് പകരം ഓട്ടോ ഡ്രൈവർ ഹിന്ദിയില്‍ സംസാരിച്ചതാണ് സമൂഹ മാധ്യമ പോസ്റ്റിലെ ഏറ്റവും അവിശ്വസനീയമായ കാര്യം എന്നായിരുന്നു മറ്റൊരു വ്യക്തി ചൂണ്ടിക്കാട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം
[masterslider id="10"]

Related posts