പെൺകുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം; ജില്ലാ ആശുപത്രികളിൽ പിറന്ന പെൺകുഞ്ഞുങ്ങൾക്ക് ആയിരം രൂപയുടെ സമ്മാനകിറ്റ്

ബെംഗളൂരു : ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ജില്ലാ ആശുപത്രികളിൽ പിറന്ന പെൺകുഞ്ഞുങ്ങൾക്ക് ആയിരം രൂപയുടെ സമ്മാനക്കിറ്റ് പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്.

ബാലികാ ദിനത്തോടനുബന്ധിച്ച് ആശുപത്രികൾ പിങ്ക് ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്തു.

പെൺകുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് ഇതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

പെൺകുട്ടികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

പെൺകുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാർ അനീമിയ മുക്ത പൗഷ്തിക കർണാടക സ്‌കീം, ശുചി സ്‌കീം, ജനനി സുരക്ഷ സ്‌കീം തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്.

പെൺഭ്രൂണഹത്യ നടത്തുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts