അഞ്ചംഗ സംഘം കൊലക്കേസ് പ്രതിയെ ഫാം ഹൗസിൽ കയറി വെട്ടിക്കൊന്നു

ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ അഞ്ചംഗ സംഘം ഫാം ഹൗസിൽ കയറി വെട്ടിക്കൊന്നു. ശ്രീരംഗപട്ടണം പലഹള്ളി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

പലഹള്ളി സ്വദേശിയായ സുപ്രീത് (30) ആണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് അർജുൻ ആശുപത്രിയിൽ ചികിത്സയിലാണ്.

സുപ്രീത് ആറു മാസമായി ജയിലിലായിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടെ ഇയാൾ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

തുടർന്ന് അർജുനുമൊത്ത് പലഹള്ളിയിലെ ഫാം ഹൗസിലിരിക്കുമ്പോഴാണ് അക്രമം. ബൈക്കിലും ഓട്ടോറിക്ഷയിലുമായി വന്ന അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

സുപ്രീത് പ്രതിയായ കൊലയുമായി ബന്ധപ്പെട്ട പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.

ശ്രീരംഗപട്ടണം ടൗൺ പോലീസാണ് കേസ് അന്വേഷിക്കുന്നത്. മൈസൂരു കെ.ആർ. ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയായ സുപ്രീതിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts