പൊതുജനങ്ങളെ പരിഭ്രാന്തിയിലാക്കി ഉപഗ്രഹ പേലോഡും ബലൂണും

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ബീദറിൽ ഉപഗ്രഹ പേലോഡും ബലൂണും വന്നു വീണത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. ഹംനാബാദ് താലൂക്കിലെ ജൽസങ്കി ഗ്രാമത്തിൽ ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.

വലിയ ശബ്ദത്തോടെയാണ് നിലത്തു വീണതെന്ന് പ്രദേശവാസികൾ പറഞ്ഞു. പേലോഡിൽ നിന്ന് ചുവപ്പ് നിറത്തിലുള്ള ലൈറ്റ് മിന്നുന്നത് കണ്ടതോടെ ഗ്രാമവാസികൾ ആശങ്കയിലായി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ഹൈദരാബാദ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ.എഫ്.ആർ.) വിക്ഷേപിച്ച പേലോഡും ബലൂണുമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രി 10-ന് ഹൈദരാബാദിൽ നിന്നാണ് ബലൂൺ വിക്ഷേപിച്ചത്. കാലാവസ്ഥാ പഠനമായിരുന്നു ലക്ഷ്യം.

ബലൂണിന്റെ കാലാവധി ഏഴു മണിക്കൂർ വരെയായിരുന്നു. ടി.ഐ.എഫ്.ആർ. ശാസ്ത്രജ്ഞർ സ്ഥലത്തെത്തി. വിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ പേലോഡും ബലൂണും കാണാനെത്തി.

പോലീസെത്തിയാണ് ആളുകളെ സ്ഥലത്ത് നിന്ന് അകറ്റിയത്. അറ്റോമിക് എനർജി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് ടി.ഐ.എഫ്.ആർ. പ്രകൃതി ശാസ്ത്രം, ജീവശാസ്ത്രം, കംപ്യൂട്ടർ സയൻസ് എന്നിവയിലാണ് സ്ഥാപനം പ്രധാനമായും ഗവേഷണം നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
[masterslider id="10"]

Related posts