അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച്‌ 10 വയസുകാരന് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം

ബെംഗളുരു: ഹെന്നൂർ ബന്ദേ മെയിൻ റോഡില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച്‌ 10 വയസ്സുള്ള ആണ്‍കുട്ടിക്ക് ദാരുണാന്ത്യം.

ചിറ്റൂർ സ്വദേശികളായ രവി-സുമ ദമ്പതികളുടെ മകൻ ഭാനുതേജ് ആണ് ജന്മദിനത്തില്‍ ദാരുണമായി മരണപ്പെട്ടത്.

കുട്ടി സഹോദരനൊപ്പം ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇവരെ ഇടിച്ചു തെറിപ്പിക്കുകയും ഭാനുതേജിൻ്റെ തലയ്ക്കു മുകളിലൂടെ പാഞ്ഞുകയറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

അപകടത്തില്‍ ഭാനുതേജിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, തുടർന്ന് കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഇരുചക്ര വാഹനം ഓടിച്ചിരുന്ന സഹോദരൻ പരിക്കേറ്റ് അംബേദ്കർ ആശുപത്രിയില്‍ ചികിത്സയിലാണ്.

ട്രക്ക് ഡ്രൈവർ ഇപ്പോള്‍ ഒളിവിലാണ്, ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

ഹെന്നൂർ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts