ക്രിസ്മസ് – ന്യൂ ഇയര്‍; ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയര്‍ പ്രമാണിച്ച് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി.

ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസ്സുകള്‍ കൂടി അധിക സര്‍വീസ് നടത്താനാണ് തീരുമാനം.

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശനാസുരണമാണ് നടപടി.

34 ബംഗളൂരു ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്.

യാത്രാ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം കോഴിക്കോട് /കണ്ണൂര്‍ റൂട്ടിലും അധിക സര്‍വീസുകള്‍ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 24 ബസ്സുകള്‍ കൂടി തിരുവനന്തപുരം കണ്ണൂര്‍ / കോഴിക്കോട് റൂട്ടില്‍ അധികമായി ക്രമീകരിച്ചിട്ടുണ്ട്.

  ബന്നാർഘട്ടയിൽ 5 കോടിയുടെ നിരീക്ഷണ ഗോപുരം വരുന്നു; വന്യജീവികളെ ഇനി ആകാശദൂരത്തുനിന്ന് കാണാം

4 വോള്‍വോ LF കോഴിക്കോട് തിരുവനന്തപുരം, 4 കോഴിക്കോട് എറണാകുളം സര്‍വീസുകളും അടക്കം 8 ബസ്സുകള്‍ കോഴിക്കോട് നിന്നും അധികമായും 4 ലോഫ്ലോര്‍, 4 മിന്നല്‍, 3 ഡീലക്സ് 5 സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ അടക്കം 16 ബസ്സുകള്‍ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം -കണ്ണൂര്‍ , തിരവനന്തപുരം – കോഴിക്കോട് റൂട്ടില്‍ അഡീഷണല്‍ ബസ്സുകളും ഉപയോഗിച്ച് ദൈനംദിനം 8 സര്‍വീസുകള്‍ വിതം അയക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തിരക്ക് അനുസരിച്ച് നല്‍കുന്നതിനും ക്രമീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്
[masterslider id="10"]

Related posts

Click Here to Follow Us