ഫീസ് അടക്കാത്തതിന് വിദ്യാർത്ഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി 

ബെംഗളൂരു: ഫീസ് നല്‍കാത്തതിന്റെ പേരില്‍ സ്വകാര്യ സ്കൂള്‍ അധികൃതർ വിദ്യാർഥികളെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടതായി പരാതി.

മൈസൂരു റോഡിലെ ഓർക്കിഡ് ഇൻ്റർനാഷണല്‍ സ്‌കൂളിനെതിരെയാണ് രക്ഷിതാക്കള്‍ ആരോപണം ഉന്നയിച്ചത്.

ഇത് സംബന്ധിച്ച്‌ രക്ഷിതാക്കള്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഫീസടയ്‌ക്കാനുള്ള കാലതാമസം, പെരുമാറ്റദൂഷ്യം തുടങ്ങി വിവിധ കാരണങ്ങളാല്‍ ശിക്ഷയായി കുട്ടികളെ ഇരുട്ടുമുറികളില്‍ പൂട്ടിയിട്ടതായാണ് പരാതി.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

വിദ്യാഭ്യാസ വകുപ്പിനും ചൈല്‍ഡ് സേഫ്റ്റി ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റിനും പോലീസ് പരാതികള്‍ കൈമാറി.

സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കണമെന്നും കരിമ്പട്ടികയില്‍ പെടുത്തണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ മാത്രം, ആറ് കുട്ടികളെയാണ് സ്കൂള്‍ അധികൃതർ ഇത്തരത്തില്‍ ശിക്ഷിച്ചിട്ടുള്ളത്.

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ മാനേജ്മെന്റിനു നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും ആരോപണങ്ങള്‍ സ്ഥിരീകരിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
[masterslider id="10"]

Related posts