ചതിച്ച് ആശാനേ; വന്ദേഭാരതിന്റെ വാതിലുകൾ തുറക്കാൻ വൈകി 15 യാത്രക്കാർക്ക് ഇറങ്ങാനായില്ല

ചെന്നൈ : വന്ദേഭാരതിന്റെ വാതിലുകൾ തുറക്കാൻ വൈകിയതിനാൽ 15 യാത്രക്കാർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല.

ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കുപോകുന്ന വന്ദേഭാരത് വണ്ടിയുടെ രണ്ട് കോച്ചുകളുടെ നാല് വാതിലുകളാണ് തുറക്കാൻ വൈകിയത്.

സാങ്കേതികപ്പിഴവാണോയെന്ന് അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ചെന്നൈയിൽനിന്ന് പുറപ്പെട്ട തീവണ്ടി ദിണ്ടിക്കലിൽ എത്തിയപ്പോൾ സി-4, സി-5 എ.സി.ചെയർകാറിലാണ് സംഭവം.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

ലോക്കോ പൈലറ്റ് ഒരു ബട്ടൺ അമർത്തിയാൽ എല്ലാ കോച്ചുകളുടെയും വാതിലുകൾ കൃത്യമായി തുറക്കേണ്ടതാണ്.

തുറന്നില്ലെങ്കിൽ യാത്രക്കാർക്ക് ലോക്കോ പൈലറ്റിനോട് എമർജൻസി സ്വിച്ച് അമർത്തി സംസാരിക്കാനുള്ള സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts