ലൈംഗിക ആരോപണം; മുതിർന്ന കോൺഗ്രസ്‌ നേതാവിനെ പുറത്താക്കി 

ബെംഗളൂരു: സ്കൂളില്‍ അധ്യാപികയോട് ലൈംഗികാതിക്രമം കാട്ടിയ മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്നും പുറത്താക്കി.

കർണാടക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുരപ്പ നായിഡുവിനെയാണ് പാർട്ടിയില്‍ നിന്നും പുറത്താക്കിയത്.

കർണാട പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അച്ചടക്ക സമതി അധ്യക്ഷൻ കെ റഹ്മാൻ ഖാൻ ആണ് ഗുരപ്പയ്ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നല്‍കിയത്.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വർഷത്തേക്കാണ് ഗുരപ്പയെ പുറത്താക്കിയത്.

അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുരപ്പയ്ക്കെതിരെ കർണാടക ചേന്നമ്മക്കരെ അച്ചുകാട്ട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

ഇതിന് പിന്നാലെയാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവിനെതിരെ പാർട്ടി നടപടിയെടുക്കുന്നത്.

കോണ്‍ഗ്രസിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഗുരപ്പ ബിജിഎഎസ് ബ്ലൂം എന്ന സ്കൂളിന്‍റെ ചെയർമാനാണ്.

ഈ സ്കൂളിലെ അധ്യാപികയാണ് ഗുരപ്പക്കെതിരെ പരാതി നല്‍കിയത്.

ഗുരപ്പ തന്നെ സ്കൂളില്‍ വെച്ച്‌ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയെനന്നുമാണ് അധ്യാപക പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം ചെയ്തെന്നും പരാതിയില്‍ പറയുന്നു.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരപ്പ നായിഡുവിനെതിരെ ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 509 (സ്ത്രീയുടെ ബഹുമാനത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കില്‍ പ്രവൃത്തി), 504 (മനഃപൂർവം അപമാനിക്കല്‍) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts