ബെറ്റ് വച്ച് കത്തിച്ച പടക്കത്തിന് മുകളിൽ കയറിയിരുന്ന 32 കാരന് ദാരുണാന്ത്യം; സുഹൃത്തുക്കൾക്കെതിരെ കേസ്

ബെംഗളൂരു: ബെറ്റ്‌വച്ചതിനെ തുടർന്ന് കത്തിച്ച പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.

സുഹൃത്തുക്കളുമായി ബെറ്റ് വച്ചതിനെ തുടർന്നാണ് ശബരീഷ് പടക്കത്തിന് മുകളില്‍ കയറിയിരുന്നത്.

പടക്കം കത്തിക്കുന്നതിന് മുമ്പ് ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഒരു കാര്‍ബോര്‍ഡ് ബോക്‌സിന് താഴെയായി പടക്കം വച്ചു.

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

അതിന് മുകളില്‍ കയറിയിരിക്കുന്നവര്‍ക്ക് ഒരു ഓട്ടോറിക്ഷ കിട്ടുമെന്നായിരുന്നു ബെറ്റ്.

ശബരീഷ് കാര്‍ബോര്‍ഡിന് മുകളില്‍ ഇരിക്കുമ്പോള്‍ സുഹൃത്തുക്കളിലൊരാള്‍ പടക്കത്തിന് തീകൊളുത്തി.

പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി ഇവരെല്ലാം ഓടിമാറുന്നതും ദൃശ്യത്തിലുണ്ട്.

പടക്കം പൊട്ടുന്നവരെ ശബരീഷ് കാത്തിരുന്നു.

ഒടുവില്‍ വലിയ ശബ്ദത്തോടെ പടക്കം പൊട്ടിയതിന് പിന്നാലെ പുകകൊണ്ട് സംഭവസ്ഥലം നിറഞ്ഞു.

അപ്പോഴേക്കും അയാള്‍ കുഴഞ്ഞുവീണിരുന്നു.

കുറ്റകരമായ നരഹത്യയ്ക്ക് ശബരീഷിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് സൗത്ത് ബെംഗളുരു ഡെപ്യൂട്ടി കമ്മിഷണര്‍ ലോകേഷ് ജലസാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!
[masterslider id="10"]

Related posts